കെഎസ്ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ചാണ് അപകടം. ബെംഗളൂരുവിലെ പ്രകാശ് ബോഡി വർക് ഷോപ്പിൽ നിന്ന് കെഎസ്ആർടിസിക്ക് ഡെലിവറി നൽകാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ  തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ച് മുന്നിൽ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന് പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചു. കെഎസ്ആര്‍ടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വാങ്ങിയിരുന്നത്.

Related Posts