ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: ഇഎൻ സുരേഷ് ബാബു
ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. പാലക്കാട് വെച്ചാണ് സുരേഷ് ബാബു ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച്
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാസർഗോഡ് ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന്
തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകി; വിദ്യാർത്ഥികൾ പലരും സ്കൂളിലെത്തി മടങ്ങി
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതു കാരണം വിദ്യാർത്ഥികൾ വലഞ്ഞു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടത്തിനുശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം വന്നത്. കുട്ടികൾ മിക്കവരും സ്കൂളിലെത്തി മടങ്ങി.നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ രക്ഷിതാക്കൾ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
ടി.ജെ.ഐസക് വയനാട് ഡിസിസി പ്രസിഡണ്ട്
വയനാട് പുതിയ ഡിസിസി പ്രസിഡണ്ടായി ടി.ജെ.ഐസക്. ടി സിദ്ദിഖിൻ്റെ നോമിനിയായി ടി ജെ ഐസക് രംഗത്തെത്തുന്നതോടെ വയനാട്ടിലും ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതായിരിക്കും.കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടില്‍ കുരുങ്ങി വയനാട് ഡിസിസി ട്രഷറല്‍ എംഎൻ വിജയനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെയുള്ള സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്. എം.എൻ.വിജയൻ്റെയും മകൻ്റെയും മരണത്തില്‍ രണ്ടാം പ്രതായാണ് എൻ.ഡി.അപ്പച്ചൻ. പിന്നീട് അപ്പച്ചൻ്റെ അടുത്ത ആളും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നല്ലേടം ആത്മഹത്യ
കേരളസമാജം ദൂരവാണി നഗർ സാഹിത്യസമ്മേളനം നാളെ
കേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യസമ്മേളനം നാളെ കെആർ പുരം റെയിൽവേ സ്റ്റേഷൻ പിൻവശത്തുള്ള വിജനപുര ജൂബിലി സ്‌കൂളിൽ നടക്കും. നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ, കവി വീരാൻകുട്ടി എന്നിവർ സംബന്ധിക്കും. ‘ആവിഷ്കാരത്തിൻ്റെ പ്രേരകങ്ങളും, പ്രചോദനങ്ങളും’ എന്ന വിഷയത്തിൽ സംവാദം നടക്കും. വൈകുന്നേരം 4 മണിക്കാണ് സംവാദം നടക്കുക. ബാംഗ്ലൂരിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9008273313.
ആരോഗ്യഇൻഷുറൻസ്: നോർക്ക മെഗാ ക്യാമ്പ് നാളെയും മറ്റന്നാളും
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൻ്റെ അംഗത്വപ്രചാരണത്തിനായി ബെംഗളൂരു നോർക്ക റൂട്ട്സ്, കേരള സമാജം ബംഗളൂരുമായി സഹകരിച്ചു മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിരാനഗർ കെഎൻഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുമായിരിക്കും ക്യാമ്പിൻ്റെ പ്രവർത്തനം.നോർക്ക തിരിച്ചറിയൽ കാർഡിന് (എൻആർകെ കാർഡ്) അപേക്ഷിക്കുന്നതിനും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം.
ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍. നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 15 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇന്ത്യയാണ് പാക്കിസ്ഥാൻ്റെ എതിരാളികൾ. ഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശ് 18 ഓവറിൽ 112 റണ്‍സിന് ഓള്‍ ഔട്ടായി. 25 പന്തില്‍ 20 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ
ദസറ പ്രമാണിച്ചു അധിക സർവീസുമായി റെയിൽവേ
ദസറയുടെ തിരക്ക് പ്രമാണിച്ചു 51 പ്രത്യേക തീവണ്ടികൾ അധിക സർവീസ് നടത്തും. അശോകപുരം, ബെംഗളൂരു, യശ്വന്ത്പുർ, ബെളഗാവി, ശിവമോഗ ടൗൺ, വിജയപുര, അർസികെരെ, കാരൈക്കുടി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്നഗർ, തിരുനെൽവേലി, തൽഗുപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മൈസൂരുവിലേക്കാന് അധിക സർവീസ് ഉണ്ടാകുക.ഇതിൽ 11 അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടും. കഴിഞ്ഞ ദസറ കാലത്ത് ഒരു ലക്ഷത്തിലധികം യാത്രക്കാർ തീവണ്ടി സർവീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ കെ.ഗിരീഷ് ധർമ്മരാജ് പറഞ്ഞു.
സോനം വാങ്ചുക്കിൻ്റെ സന്നദ്ധ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കി
ലഡാക്കിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ സന്നദ്ധസംഘടനയായ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ & കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിൻ്റെ (SECMOL) എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, വാങ്ചുക്കിൻ്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെ എഫ്‌സിആർഎ നിയമ ലംഘനങ്ങൾ ആരോപിച്ച് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) 2010 പ്രകാരം നിരവധി
തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ നടക്കും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപർ ടിക്കറ്റുകളാണ് വിൽപ്പന നടന്നത്.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം