തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതു കാരണം വിദ്യാർത്ഥികൾ വലഞ്ഞു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടത്തിനുശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം വന്നത്. കുട്ടികൾ മിക്കവരും സ്കൂളിലെത്തി മടങ്ങി.
നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ രക്ഷിതാക്കൾ പറഞ്ഞു. കനത്ത മഴ തുടരുന്ന സാ​ഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ‌ക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. തലസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.

Related Posts