സംസ്ഥാനത്ത് 2 ദിവത്തെ ഇവടവേളക്കു ശേഷം സ്വർണ്ണവില വർദ്ധിച്ചു. ശനിയാഴ്ച ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണ്ണത്തിന് 9290 രൂപയും പവന് 74,320 രൂപയുമാണ് ഇന്ന് വിപണിവില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 110 രൂപ കുടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണ്ണത്തിന് 3825 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 120 രൂപയിലും വിൽപന നടക്കുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. വ്യാഴാഴ്‌ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 9,170 രൂപയും 73,360 രൂപയുമായിരുന്നു വില.

Related Posts