ദസറയുടെ തിരക്ക് പ്രമാണിച്ചു 51 പ്രത്യേക തീവണ്ടികൾ അധിക സർവീസ് നടത്തും. അശോകപുരം, ബെംഗളൂരു, യശ്വന്ത്പുർ, ബെളഗാവി, ശിവമോഗ ടൗൺ, വിജയപുര, അർസികെരെ, കാരൈക്കുടി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്നഗർ, തിരുനെൽവേലി, തൽഗുപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മൈസൂരുവിലേക്കാന് അധിക സർവീസ് ഉണ്ടാകുക.
ഇതിൽ 11 അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടും. കഴിഞ്ഞ ദസറ കാലത്ത് ഒരു ലക്ഷത്തിലധികം യാത്രക്കാർ തീവണ്ടി സർവീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ കെ.ഗിരീഷ് ധർമ്മരാജ് പറഞ്ഞു.

Related Posts