വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിധാനസൗധയിൽ നടന്ന ചർച്ചയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനങ്ങൾ ഗൗരവമായി എടുക്കണം. ജൂൺ വരെയുള്ള കാലയളവിൽ വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലെ മിക്ക ജില്ലകളിലും പതിവിലും കൂടുതൽ താപനില വർധിക്കും. അതിനാൽ ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം.
ഇത്തവണ കുറവ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മഴ ആഗസ്റ്റിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ പറഞ്ഞു. റവന്യൂ വകുപ്പ്, നഗരവികസന വകുപ്പുകൾ, പഞ്ചായത്ത് രാജ് വകുപ്പ്, എന്നിവ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. കുടിവെള്ള പ്രശ്നത്തിൻ്റെ പൂർണ ഉത്തരവാദിത്വം കലക്ടർക്കാണ്.

പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കണം. കുടിവെള്ള വിതരണം ഉറപ്പാക്കാൻ ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഗ്രാൻ്റുകൾ നൽകാൻ ധനകാര്യ വകുപ്പിന് ഇതി നകം നിർദ്ദേശം നൽകിയിട്ടുണ്ട്. വേനലിൽ കുടിവെള്ള പ്രശ്‌നം നേരിടാൻ സാധ്യതയുള്ള 213 താലൂക്കുകളും 2.410 ഗ്രാമപഞ്ചായത്തുക സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. 137 ഗ്രാമങ്ങളിലേക്ക് 129 ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 585 സ്വകാര്യ കുഴൽക്കിണറുകൾ വാടകക്കെടുത്ത് 515 ഗ്രാ മങ്ങളിലേക്ക് വെള്ളം നൽകുന്നു. ബാഗൽകോട്ട്, ബെലഗാവി, ചിക്കമഗളൂർ, ഹാവേരി. മാണ്ഡ്യ, തുംകൂർ, ഉത്തരകന്നട ജില്ലയിലെ 125 മപഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നിലവിൽ 27 നഗരങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 95 നഗര ങ്ങളിലും കുടിവെള്ള പ്രശ്നം നിലനിൽക്കുന്നു. 145 വാർഡുകളിലേക്ക് 57 ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. സംസ്ഥാന ത്തെ 14 പ്രധാന ജലസംഭരണികളിലായി നിലവിൽ 321.93 ടി.എം.സി വെള്ളമുണ്ട്. ഇത് മൊത്തം ശേഷിയുടെ 16 ശതമാനം ആണ്. കഴി ഞ്ഞ വർഷം ഇതേ കാലയളവിൽ 330.35 ടി.എം.സി. വെള്ളം ലഭ്യമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലം വൈകാൻ സാധ്യത യുള്ളതിനാൽ ജൂലൈ പകുതി വരെ ജലസംഭരണികളിൽ ആവശ്യത്തിന് ജലമുണ്ട്. ജലസംഭരണികളിലെ ചോർച്ച കണ്ടെത്തി നന്നാക്കാ ൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. കുടിവെള്ളത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ റിപ്പോർട്ടുകളോട് അടി യന്തിരമായി പ്രതികരിക്കണം. ഇതിനായി താലൂക്ക്, വാർഡ് തലങ്ങളിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കണം. ജില്ലാതല വകുപ്പുകളിലെ ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കണം. എല്ലാ ആർ വൺ യൂനിറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കണം. ആർ.ഒ യൂനിറ്റുകളുടെ യും കുടിവെള്ള വിതരണത്തിൻ്റെയും അടിയന്തര അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിന് ദിഹരിക്കുന്നതിന് താലൂക്ക് തലത്തിൽ ടീമുകളെ സജ്ജമാക്ക ണം. എല്ലാ താലൂക്കുകളിലും കുടിവെള്ളം സംബന്ധിച്ച് ഒരു ടാസ്‌ക് ഫോഴ്‌സ് യോഗം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. മലിനജലം വിതരണം ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിന് എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ചർച്ചയിൽ പറഞ്ഞു.

Related Posts