ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. വെള്ളിയാഴ്ച പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, ഗൗതം അദാനി 92.6 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, അദാനിയുടെ ആസ്തി ഒരു ദിവസം കൊണ്ട് 7.7 ബില്യൺ ഡോളർ ഉയർന്ന് 97.6 ബില്യൺ ഡോളറിലെത്തി. ഇതോടെയാണ് ഏഷ്യയിലെ ധനികരുടെ തലപ്പത്തേക്കെത്താൻ അദാനിക്കായത്. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ അദാനിയുടെ തൊട്ടുപിറകിലുണ്ട്. 90.8 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായാണ് അംബാനി 20-ാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

ആഗോളതലത്തിൽ, 656 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി എലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്നു. 286 ബില്യൺ യുഎസ് ഡോളറുമായി ആൽഫബെറ്റിൻ്റെ സഹസ്ഥാപകനും ബോർഡ് അംഗവുമായ ലാറി പേജ്, 269 ബില്യൺ യുഎസ് ഡോളറുമായി ജെഫ് ബെസോസ് (ആമസോൺ) എന്നിവരാണ് തൊട്ടുപിന്നിൽ. മാർക്ക് സക്കർബർഗ് (മെറ്റാ), ലാറി എലിസൺ (സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിൻ്റെ സഹസ്ഥാപകൻ) എന്നിവരാണ് ആഗോള റാങ്കിംഗിലെ മറ്റ് പ്രമുഖ പേരുകൾ.‍‍

Related Posts