ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഈ കനാല്‍ വികസിപ്പിച്ചാല്‍ വൻതോതിൽ ജലം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയും. സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ ഇന്ത്യ ഈ കനാലിലൂടെ എടുക്കുന്നത് സെക്കൻഡിൽ 40 ഘനമീറ്റര്‍ മാത്രമാണ്.

സിന്ധു നദീജലക്കരാറിൽ നിന്ന് പിൻവാങ്ങിയ ഇന്ത്യ പാകിസ്താന് ലഭിക്കുന്ന ജലം വൻതോതില്‍ കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതായി പാക് മാധ്യമങ്ങൾ ആശങ്കയോടെ റിപ്പോർട്ട് ചെയ്യുകയാണ്. പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ: “പാകിസ്ഥാനിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം നല്‍കുന്ന ഒരു പ്രധാന നദിയിൽ നിന്ന് എടുക്കുന്ന വെള്ളത്തിൻ്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ഇന്ത്യ ആലോചിക്കുന്നതായി ഈ വിഷയവുമായി ബന്ധമുള്ള നാല് പേർ പറഞ്ഞു. ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിനുള്ള പ്രതികാര നടപടിയാണിതെന്നും അവർ വ്യക്തമാക്കി.”

Related Posts