പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ രാഹുല്‍ ഗാന്ധിയും കൂട്ടരുടെയും ഒളിച്ചുകളി. പാര്‍ലമെൻ്റിൻ്റെ വിദേശകാര്യ സമതി അധ്യക്ഷനായിട്ടും തരൂരിൻ്റെ പേര് നിര്‍ദേശിക്കാത്ത കോണ്‍ഗ്രസ് നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുറച്ചുകാലമായി നേതൃത്വത്തിൻ്റെ കണ്ണില്‍ കരടാണ് തരൂര്‍. അതുകൊണ്ട് തന്നെയാണ് നിര്‍ണായക സമയത്ത് തരൂരിൻ്റെ പേര് രാഹുല്‍ ഗാന്ധിയും സംഘവും വെട്ടിയത്.

കേന്ദ്ര സര്‍ക്കാരിനോട് തരൂരിൻ്റെ പേര് കൂടാതെയാണ് കോണ്‍ഗ്രസ് പേരുകള്‍ നിര്‍ദേശിച്ചത്. ഈ പേരുകള്‍ ജയറാം രമേശ് പുറത്തുവിട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ഗൗരവ് ഗഗോയ്, സയ്ദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ തരൂരിൻ്റെ പേരുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

Related Posts