രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. കൗണ്‍സിലര്‍മാര്‍ ഗോയലിൻ്റെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, എഎപി ടിക്കറ്റില്‍ ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചവരിലേറെയും. മുനിസിപ്പല്‍ കൗണ്‍സിലറായി 25 വര്‍ഷമായി സേവനമനുഷ്ഠിച്ച ഗോയല്‍ 2021- ലാണ് കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് മാറിയത്.

Related Posts