കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി കാശ്മീർ ജനത. ജമ്മുവിലും കാഷ്‌മീരിലും കൂറ്റൻ പ്രതിഷേധ റാലിയും നടത്തി. പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ കൈയിലേന്തിയും ജമ്മുവിലെ ഉധംപൂരിൽ പാക് പതാക കത്തിച്ചും പ്രദേശവാസികൾ പ്രതിഷേധിച്ചു. പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്‌കർ- ഇ- തൊയ്ബ ഭീ കരൻ സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ്. വിനോദസഞ്ചാരികൾക്ക് നേരേ വെടിയുതിർത്ത ആറംഗ സംഘത്തിൽ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതിൽ ഒരാൾ കാശ്മീരിലെ ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാശ്മീരിൽ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്

Related Posts