രണ്ട് റെയിൽ പാതകളുടെ നിർമാണത്തിന് കർണാടകയിൽ അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലാണ് രണ്ടു പാതകളും വരി 4. 73 കിലോമീറ്റർ വരുന്ന ഭദ്രാവതി- ചിക്കജാജൂർ സെ ക്ഷൻ, 162 കിലോമീറ്റർ വരുന്ന അൽമാട്ടി-യാദ്ഗിർ സെക്ഷൻ എന്നീ പാതകൾക്കാണ് അനുമതി. അൽമാട്ടി-യാദ്ഗിർ പാതയുടെ അന്തിമ സർവേക്ക് 4.05 കോടിയും ഭദ്രാവതി-ചിക്കജാജൂർ പാതക്ക് 1 825 കോടിയും തുക അനുവദിച്ചു.

ജലസേചന പദ്ധതിയും ജലവൈദ്യുതി പദ്ധതിയും ഉൾക്കൊള്ളുന്ന അൽമാട്ടി ഡാം പ്രദേശ ത്തെയും മുംബൈ-ഹൈദരാബാദ് കോറിഡോറിലെ പ്രധാന ജങ്ഷനായ യാദ്‌ഗിറിനെയും ബന്ധിപ്പിക്കുന്ന അൽമാട്ടി-യാദ്ഗിർ പാത മേഖലയിൽ വാണിജ്യ വികസനത്തിന് നിർണായകമാവുമെന്നാണ് കണക്കു കൂട്ടൽ. ശിവമൊഗ്ഗയിലെ ഭദ്രാവതി സ്റ്റീൽ, പേപ്പർ മില്ലുകളടക്കമുള്ള വ്യവസായ മേഖല കൂടിയാണ്. സംസ്ഥാനത്തിൻ്റെ റെയിൽ നെറ്റ്‌വർക്കിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചിക്കജാജൂർ.

Related Posts