വ്ളോഗറായ യുവതി ഉൾപ്പെടെ ആറുപേർ പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായി. ഹരിയാനയിലെ ട്രാവൽ വിളോഗറായ ജ്യോതി മൽഹോത്ര, പഞ്ചാബ് സ്വദേശിനി ഗുസാല, യാമീൻ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദർ സിങ് ധില്ലൺ, അർമാൻ ആസിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ സ്റ്റാഫംഗമായിരുന്ന ഇഹ്സാനുൾ റഹീം എന്ന ഡാനിഷ് മുഖേന പാക് ചാരസംഘാനയിൽപ്പെട്ടവരുമായി ബന്ധം പുലർത്തിയെന്നും വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ഡാനിഷുമായും ഇയാൾ മുഖനേ പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിർ എന്ന റാണ ഷഹബാസുമായും വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ജ്യോതി ഇവർക്ക് കൈമാറിയതായാണ് വിവരം.