ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചനടത്തി. കരട് രേഖയെക്കുറിച്ച് ചർച്ചയിൽ തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്.

കരട് രേഖയിലെ നിർദേശങ്ങൾ ഇനി സംസ്ഥാന സർക്കാർ ചർച്ച ചെയ്യും. ഗുജറാത്ത് നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയാറാക്കിയത്.

ഉടനെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചംഗ സമിതിയെയാണ് സർക്കാർ നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.

Related Posts