പ്രകോപനപരമായ പ്രസ്‌താവനകൾ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പാകിസ്‌താൻ സൈനികമേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷപ്രതികരണവുമായി എഐഎംഐഎം പ്രസിഡൻ്റും ലോകസഭാംഗവുമായ അസദുദ്ദീൻ ഒവൈസി. യുഎസിലിരുന്ന് ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന ഇന്ത്യയുടെ സുപ്രധാന നയതന്ത്രപങ്കാളി കൂടിയായ പാക് സൈനിക മേധാവിയുടെ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് ഒവൈസി പ്രതികരിച്ചു.

അസിം മുനീർ ഒരു വിവരദോഷിയെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഇന്ത്യ ഏതുതരത്തിലുള്ള പ്രകോപനത്തെയും പ്രതിരോധിക്കാൻ സജ്ജമായിരിക്കണമെന്നും അതിനായി പ്രതിരോധ ബജറ്റ് വർധിപ്പിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഒവൈസി പ്രതികരിച്ചു. പാകിസ്താൻ സൈന്യത്തിന്‍റെയും രഹസ്യഭരണകൂടത്തിന്‍റെയും ഭാഗത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന ഭീഷണിയ്ക്കെതിരെ ഇന്ത്യ ജാഗ്രത പാലിക്കണമെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

Related Posts