തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചന കേസിൽ ജൂൺ 15ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. സംഗീത നൽകിയ വിവാഹമോചന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 1999-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളലേറ്റതായും 2021 മുതൽ വിജയ് മറ്റൊരു നടിയുമായി പുലർത്തുന്ന ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇത് തനിക്ക് കടുത്ത മാനസിക വിഷമവും പീഡനവുമാണ് സമ്മാനിച്ചതെന്നും സംഗീത കോടതിയെ അറിയിച്ചു.

മക്കളുടെ ഭാവി പരിഗണിച്ചാണ് നിയമനടപടികൾക്ക് ഇത്രയും കാലം കാത്തിരുന്നതെന്ന് സംഗീത വ്യക്തമാക്കുന്നു. വിജയ് തന്നെ വൈകാരികമായും ശാരീരികമായും അവഗണിച്ചതായും ആരോപിക്കപ്പെടുന്ന നടിയുമൊത്തുള്ള വിദേശ യാത്രകളുടെ ചിത്രങ്ങൾ പുറത്തുവന്നത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നുണ്ട്.

Related Posts