പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ ആണ് കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Posts