വീട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51. 5 പ​വ​ൻ സ്വർണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോഷ്‌ടിച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അറസ്റ്റിൽ. ​തമി​ഴ്നാ​ട് ന​ല്ല​ൻ​കു​ളം വ​ള്ളി​യൂ​ർ സ​മാ​ധാ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷ് (23) ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി തി​രു​ക്കു​റു​കു​ടി സ്വ​ദേ​ശി ഇ​സ​ക്കി ര​മേ​ശ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​നു​വ​രി 29 ന് ​പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് പ​ന്ത​ളം കൈ​പ്പു​ഴ ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോഷ്ടിച്ചത്. വീ​ട്ടു​ട​മ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ഗൃ​ഹ​നാ​ഥ​ന്‍റെ മാ​താ​വ് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

പ​ന്ത​ളം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ് റ്റി.​ഡി, കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ യു. ​വി.​വി​ഷ്ണു, അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്‌​കു​മാ​ർ, ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, ബി​നു, ജി​തി​ൻ, ശ്രീ​രാ​ജ്, വി​മ​ൽ മി​ഥു​ൻ ജോ​സ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പിടികൂടി​യ​ത്.

Related Posts