തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കി മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടിയത്. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് സമീപത്തെ സ്പായിൽ പരിശോധന നടത്തി സ്പാ കേന്ദ്രം അടച്ചുപൂട്ടി. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥലത്ത് പൊലീസും എത്തി.

ഇന്നലെ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്, മേയർ വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് 23കാരി മേയറെ വിളിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മേയർ പൊലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.

Related Posts