വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. യുഡിഎഫ് വൻ വിജയം നേടുമെന്നും സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘മത്സരിക്കാൻ നിലവിൽ ആരും ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസിന് പിന്തുണ നൽകും. യുഡിഎഫിന്റെ പദ്ധതികളും നിലപാടുകളും ജനം സ്വീകരിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് ഫലം അതിന്റെ ഉദാഹരണമാണ്. ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി സജീവമായി രംഗത്തുണ്ടാവും.’ അദ്ദേഹം പറഞ്ഞു.