മേയർ വി.വി.രാജേഷും ബിജെപി കൗൺസിലർമാരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തിങ്കളാഴ്ച ഡൽഹിയിലെത്തും. ഇതിനോടകം തന്നെ നഗരത്തിന്റെ പ്രാഥമിക വികസന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ പ്രവർത്തനം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി.വി.രാജേഷ് വ്യക്തമാക്കി. പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും