സ്ത്രീകളുടെ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നാളെ ചേരുന്ന യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും.

സൗജന്യയാത്ര ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അനുവദിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കു ന്നുവെന്നാണ് ഏകദേശ കണക്ക്.പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.

ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പദ്ധതി നടപ്പാക്കിയ കർണാടകയിലും തമിഴ്നാട്ടിലും ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം.

സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആശങ്ക. ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് ശേഷം ബസുടമകളുടെ പരാതികൾ പരിഹരിക്കാനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കും

Related Posts