ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറും അദ്ദേഹത്തിൻ്റെ മകളുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം പുറത്തുവിട്ടത്.
ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ജനറൽ സാഹിബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.