മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ നവകേരളാ യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വി.ഡി മന്ത്രിസർക്കാർ. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മുഖ്യമന്ത്രിയായി വി.ഡി.സതീശൻ അധികാരമേറ്റ ദിവസം തന്നെ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു.
2023 ഡിസംബറിൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ്. എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ നടപടിയെ പിണറായി രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.