തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിനും കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

ജൂൺ 16 ന് മുമ്പ് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിൽ ഏപ്രിൽ 21നാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 17 പേർ മരിച്ചിരുന്നു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.

500 മീറ്റർ അകലെ വരെ ശരീരഭാഗങ്ങൾ തെറിച്ചു വീണിരുന്നു. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.

Related Posts