മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ സുധാകരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകും. എം എം ഹസ്സനും, കെ മുരളീധരനും നാളെ രാവിലെ ഡല്‍ഹിയിലേക്ക് തിരിക്കും.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിച്ചേരാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോകില്ല. മുല്ലപ്പള്ളി ടെലിഫോണില്‍ അഭിപ്രായം അറിയിക്കും.

കേരള മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. കര്‍ണാടകയില്‍ ഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയില്‍ എത്തുന്നത് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍ പുനരാരംഭിക്കുക. ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തുമെന്നാണ് വിവരം.

Related Posts