കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇതിനു പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ഏതാനും സെക്കൻഡുകൾ മാത്രമേ ഭൂചലനം നീണ്ടുനിന്നുള്ളു. നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

Related Posts