ബെംഗളൂരുവിലെ ജിം പരിശീലകനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്ത‌തത്. ജിം പരിശീലകനായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.

തൻ്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം കാമുകി കിരണിനെ അറിയിച്ചിരുന്നു. ഇതിൽ മനംനൊന്ത് മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. കിരൺ തൻ്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു. കിരൺ കാമുകിയെ സഹായിക്കാനായി തൻ്റെ പണമെല്ലാം ചെലവാക്കിയതായും വായ്‌പകൾ തിരിച്ചടച്ചതായും പറയപ്പെടുന്നു.

Related Posts