പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വപരമായ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു. “രാജ്യത്ത് വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു സംസ്കാരം നിങ്ങളുടെ അസാധാരണമായ നേതൃത്വം വളർത്തിയെടുത്തിട്ടുണ്ട്. ഇന്ന്, ആഗോള സമൂഹം പോലും നിങ്ങളുടെ മാർഗനിർദേശത്തിൽ വിശ്വാസം അർപ്പിക്കുന്നു” – രാഷ്ട്രപതി തൻ്റെ ആശംസ സന്ദേശത്തിൽ പറഞ്ഞു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. 1.4 ബില്യൺ പൗരന്മാരുടെ പിന്തുണയോടെ, ശക്തവും, കഴിവുള്ളതും, സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തൻ്റെ സർക്കാർ സമർപ്പിതമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ചിന്തകൾ പ്രചോദനാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts