നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു കോടി രൂപ ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം സബ് കോടതി തീർപ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും വാദിച്ചു.

ഹൈക്കോടതി ഇതുകൂടി പരിഗണിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. ഇരുവർക്കുമെതിരേ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് തലയോലപ്പറമ്പ് പോലീസിൽ നൽകിയത്. കഴിഞ്ഞയാഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

Related Posts