തൊടുപുഴ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരേ കേസ്. വനിതാ ഡോക്ടറുടെ പരാതിയിൽ പി.എൻ. നിസാമുദീനെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. സംഭവം ഒരാഴ്‍ച മുൻപാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ നിസാമുദീന് മരുന്ന് പുറത്തുനിന്ന്‌ വാങ്ങാനെഴുതി. ഇതേത്തുടർന്ന് ബഹളംവയ്‍ക്കുകയും ‍ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതി പോലീസിന് കൈമാറി തുടർന്ന് തിങ്കളാഴ്ച കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജോലി തടസ്സപ്പെടുത്തിയതിനാണ് കേസ്.

Related Posts