താല്‍ക്കാലികമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ ഇന്ന് വീണ്ടും ആരംഭിക്കുന്നു. മിന്നും ഫോമിലുള്ള ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. 3 മല്‍സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘമാണ് ആര്‍സിബി. 16 പോയിൻ്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ബെംഗളൂരുവിന് മുന്നില്‍ ടൂര്‍ണമെൻ്റിൻ്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, സുപ്രധാന താരങ്ങളുടെ പരിക്കും വില്ലനായുണ്ട്. വിജയസംഘത്തില്‍ വലിയൊരു മാറ്റം തന്നെയുണ്ടായേക്കും. ഈ വെല്ലുവിളികള്‍ വരും മല്‍സരങ്ങളില്‍ ബെംഗളൂരു എങ്ങനെ അതിജീവിക്കും.