മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ് എ. പ്രദീപ്. കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡൻ്റ് , എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കോൺസിൽ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു.

3 തവണ എംഎൽഎയായി. പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോർത്ത് മണ്ഡലത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി. നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണക്കുറിപ്പിൻ്റെയും കമലാക്ഷിയമ്മയുടെയും മകൻ. വെസ്‌റ്റ് ഹിൽ ചുങ്കത്താണ് താമസം. ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി) മകൾ: അമിത (ആർകിടെക്റ്റ്).

Related Posts