സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണ്ണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില റെക്കോഡിലാണ്. സ്വർണ്ണവില തിങ്കളാഴ്‌ച ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്പോട്ട് ഗോൾഡിൻ്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിൻ്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ് വില ഉയർന്നത്. ഏപ്രിൽ രണ്ട് മുതൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ തീരുമാനമാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Related Posts