സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ വേണ്ടി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം നടന്നത്. മഴ കൊള്ളാതിരിക്കാനായി ടാർപോളിൻ കെട്ടി അതിൻ്റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്.

ടാർപോളിൻ അഴിക്കുന്നതുമായി ബന്ധപ്പെട്ട നേരിയ തോതിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആശാ വർക്കർമാരിലൊരാൾ ‘ഉറങ്ങികിടക്കുന്നവരെ വിളിച്ചുണർത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന്’ പൊലീസിനോട് ചോദിച്ചെങ്കിലും ടാർപോളിൻ അഴിച്ചുമാറ്റേണ്ടി വന്നു.

Related Posts