പ്രശസ്‌തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു. ‘ദ ആർട്ട് ഓഫ് ലൗ ആൻ്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്‌തയായ ഗായികയാണ് ആൻജി സ്റ്റോൺ. അലബാമയിൽ വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്ലാൻ്റയിൽ ഒരു സംഗീതപരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. മകൾ ഡയമണ്ട് സ്റ്റോണാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ് ആൻജി സ്റ്റോൺ കലാരംഗത്തെത്തുന്നത്. ‘ദ ഹോട്ട് ചിക്സ് പാസ്റ്റര്‍ ബ്രൗണ്‍’, ‘ഡ്രീംസ്’ തുടങ്ങിയ സിനിമകളിലും ‘ഗേള്‍ഫ്രണ്ട്‌സ്’, ‘വണ്‍ ഓണ്‍ വണ്‍’, ‘സെലബ്രിറ്റി വൈഫ് സ്വാപ്പ്’ തുടങ്ങിയ സീരീസുകളിലും വേഷമിട്ടുണ്ട്.

Related Posts