ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ക്യാംപിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. വെടിവയ്പ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ബസോഹ്ലിയിലെ മലയോര മേഖലയിലുള്ള സേവാ പവർ പ്രോജക്റ്റിലെ സിഐഎസ്എഫ് ക്യാംപിലാണ് സംഭവം. ക്യാംപിനുള്ളിൽ ഉണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള പ്രതിയെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ വിശദമായ അന്വേഷണത്തിനായി ജമ്മു കശ്മീർ പൊലീസിന് കൈമാറി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.