ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതോടെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ജെഡിയുവിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബിഹാർ ഭരിക്കുന്നത് ജെഡിയു-ബിജെപി സഖ്യസർക്കാരാണ്. നിതീഷിന്‍റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കും. കഴിഞ്ഞ ദിവസം നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്ന് ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു.

Related Posts