ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആ​യി. റെ​ഡ് ക്രെ​സ​ന്‍റ് ആണ് ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വിട്ടത്. ഇ​റാ​നി​ലെ 162 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നതായി റെ​ഡ് ക്രെ​സ​ന്‍റ് പറയുന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 510 സ്ഥ​ല​ങ്ങ​ളി​ലാണ് ആ​ക്ര​മ​ണം നടന്നത്.

1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും ആ​ക്ര​മ​ണ​ത്തി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആണെന്നും സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​സ്ര​യേ​ൽ പ​റ​ഞ്ഞു.

Related Posts