തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു
Kerala
0 min read
8.7k

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു

സെപ്റ്റംബർ 26, 2025
0

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കും. ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ കനത്ത മഴയിലും ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.

Continue Reading
മുദ്ര ഡാൻസ് ക്ലാസ്സിൻ്റെ ‘നവരാത്രി നൃത്തസന്ധ്യ’ നാളെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ
Association News
1 min read
8.6k

മുദ്ര ഡാൻസ് ക്ലാസ്സിൻ്റെ ‘നവരാത്രി നൃത്തസന്ധ്യ’ നാളെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ

സെപ്റ്റംബർ 26, 2025
0

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മുദ്ര ഡാൻസ് ക്ലാസ്സിൻ്റെ നൃത്തപരിപാടി ‘നവരാത്രി നൃത്തസന്ധ്യ’ നാളെ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറും. നൃത്തവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടി വൈകുന്നരം 6 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 93792 94723

Continue Reading
ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് കടിഞ്ഞാണിട്ട് കർണാടക സർക്കാർ
Karnataka
0 min read
7.7k

ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് കടിഞ്ഞാണിട്ട് കർണാടക സർക്കാർ

സെപ്റ്റംബർ 26, 2025
0

സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് കടിഞ്ഞാണിട്ട് കർണാടക സർക്കാർ. വിവിധ വകുപ്പുകളുടെ പഠനാവശ്യാർഥമാണ് സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ ചെലവിൽ വിദേശയാത്രകൾ നടത്തുന്നത്. വിദേശയാത്രകൾക്കു ശേഷം പഠന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതാണ് സർക്കാറിൻ്റെ ഈ തീരുമാനത്തിന് പിന്നിൽ. ഇനിയുള്ള വിദേശയാത്രകൾക്ക് അനുമതി ലഭിക്കണമെങ്കിൽ മുമ്പ് നടത്തിയ യാത്രകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ഉത്തരവ് പ്രകാരം ആഗസ്റ്റ് 2024നും ജൂലൈ 2025നും ഇടയിൽ ഔദ്യോഗിക വിദേശയാത്രകൾ നടത്തിയ എല്ലാ സംസ്ഥാന സർക്കാർ

Continue Reading
ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ
India
1 min read
8.2k

ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ

സെപ്റ്റംബർ 26, 2025
0

ലഡാക്കിലെ ‌അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. ലഡാക്കിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ മരിക്കുകയും 90-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50-ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സോനം വാങ്ചുക്കും ലേ അപെക്സ് ബോഡി (LAB),

Continue Reading
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം
Kerala
0 min read
7.6k

ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം

സെപ്റ്റംബർ 26, 2025
0

ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്.

Continue Reading
മൈ​സൂ​രു​വി​ൽ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കും: മു​ഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ
Karnataka
1 min read
8.3k

മൈ​സൂ​രു​വി​ൽ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കും: മു​ഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ

സെപ്റ്റംബർ 26, 2025
0

അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​എ​ൽ.ഭൈ​ര​പ്പ​ക്ക് സ്മാ​ര​കം നി​ർ​മ്മി​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. അ​ദ്ദേ​ഹം ജോ​ലി ചെ​യ്ത​തും ജീ​വി​തം ചെ​ല​വ​ഴി​ച്ച​തു​മാ​യ മൈ​സൂ​രു​വി​ലാണ് സ്മാ​ര​കം നി​ർ​മ്മി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞത്. ‘ജ്ഞാ​ന​പീ​ഠം അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​വി​ന് വേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ൻ്റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ശ​ക്തി ല​ഭി​ക്ക​ട്ടെ’ എന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ര​വീ​ന്ദ്ര ക​ലാ​ക്ഷേ​ത്ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.ശി​വ​കു​മാ​ർ,

Continue Reading
അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
Kerala
0 min read
7.9k

അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സെപ്റ്റംബർ 26, 2025
0

അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ. പത്തനംതിട്ട പെരുനാട് സ്വദേശിക്കാണ് രോഗബാധ സംശയിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Continue Reading
ഏഷ്യാകപ്പ് സൂപ്പർ ഫോർ; അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
Sports
0 min read
8.1k

ഏഷ്യാകപ്പ് സൂപ്പർ ഫോർ; അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

സെപ്റ്റംബർ 26, 2025
0

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഏഷ്യാ കപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചതെങ്കില്‍ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ദുബായിൽ രാത്രി 8 മണിക്കാണ് മത്സരം. സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുൻപുള്ള മത്സരത്തിൽ ഓപ്പണര്‍ ശുഭ്മാന്‍

Continue Reading
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്
World
1 min read
7.9k

ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്

സെപ്റ്റംബർ 26, 2025
0

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യാഴാഴ്ച ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് ട്രംപിൻ്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും. “ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കിൽ, ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റൻ്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍

Continue Reading
കനത്ത മഴ; തിരുവനന്തപുരത്ത് വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി
Kerala
1 min read
7.3k

കനത്ത മഴ; തിരുവനന്തപുരത്ത് വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി

സെപ്റ്റംബർ 26, 2025
0

തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി. കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് വൈകിയത്. രാവിലെ 5.45 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് ലാന്‍ഡ്‌ ചെയ്തത്. രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്ന ശേഷമാണ് ലാന്‍ഡ് ചെയ്തത്.

Continue Reading