മലപ്പുറത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് മരണം
തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് മരണം. 3 പേർക്ക് പരിക്കേറ്റു. ദർസ് വിദ്യാർഥികളായ വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ്, വൈലത്തൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് മരണപ്പെട്ടത്. ഷാഹുൽ ഹമീദ് തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലും ഉസ്‌മാൻ അപകടസ്ഥലത്തും വെച്ചാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ്, താനൂർ പുത്തൻതെരു സ്വദേശി അബ്ബാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ
ഏഷ്യാ കപ്പ്: ശ്രീലങ്കയ്‌ക്കെതിരെ സൂപ്പര്‍ ഓവറിൽ ഇന്ത്യക്ക് ജയം
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ ആറാം ജയം. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയിച്ചത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. അഭിഷേക് ശര്‍മ (31 പന്തില്‍ 61) തിലക് വര്‍മ (34 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (23 പന്തില്‍
ഹിന്ദിപ്രചാരണ പരിപാടി അലങ്കോലപ്പെടുത്തിയ രക്ഷണവേദികെയുടെ പ്രവർത്തകർ അറസ്റ്റിൽ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഔദ്യോഗിക ഭാഷാസമിതി സംഘടിപ്പിച്ച ഹിന്ദിപ്രചാരണ പരിപാടി അലങ്കോലപ്പെടുത്തിയ 41 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്നുദിവസമായി ബെംഗളൂരുവിലെ ഹോട്ടൽ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടത്തിയ പരിപാടിയുടെ അവസാനദിവസമായിരുന്നു സംഭവം. രക്ഷണവേദികെയുടെ പ്രവർത്തകർ ആണ് പരിപാടി അലങ്കോലപ്പെടുത്തിയത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരിപാടിനടന്ന ഹാളിലേക്ക് അതിക്രമിച്ചുകയറിയത്. മുദ്രാവാക്യംവിളിച്ച് എത്തിയ പ്രതിഷേധക്കാർ ബാനറുകൾ നശിപ്പിക്കുകയും ഫർണിച്ചറുകൾക്ക് നാശം വരുത്തുകയുംചെയ്‌തു. പോലീസെത്തി ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. അറസ്റ്റിനുശേഷം കോടതിയിൽ
ദസറയുടെ ആകർഷണങ്ങളിലൊന്നായ എയർ ഷോ ഇന്ന് വൈകുന്നേരം 4.30 ന്
ദസറയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ഇന്ന് വൈകുന്നേരം 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കും. പാസ് മൂലമാണ് പ്രവേശനം. വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർ ഷോ അവതരിപ്പിക്കുക. ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് എംകെ-132 ജെറ്റുകളാണ് എയർ ഷോയിൽ ആകാശത്ത് കാഴ്ചകളുടെ വിസ്മയമൊരുക്കുക.
അന്തരിച്ചു
തലശ്ശേരി പൂക്കോട് വിനയമന്ദിരം ബാലൻ കാരായി (88) ബംഗളൂരുവിൽ അന്തരിച്ചു. സർജപുരയിൽ ആയിരുന്നു താമസം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ വിമല തോട്ടത്തിൽ. മകൻ പ്രമോദ് കാരായി. മരുമകൾ ഹർഷ പ്രമോദ്.ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പണത്തൂർ ശ്മശാനത്തിൽ നടക്കും.
ഇന്ത്യ-പാക് വെടിനിർത്തൽ സാധ്യമാക്കിയത് ട്രംപ്: പാക് പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കിയത് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റേ ധീരമായ ഇടപെടലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ട്രംപിൻ്റേത് ധീരമായ ഇടപെടലാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. യുഎന്നിൽ പ്രസ്താവന നടത്തുകയായിരുന്നു ഷഹബാസ് ഷെരീഫ്. പാക് സൈന്യമാണ് വിജയിച്ചതെന്നും അദ്ദേഹം അവകാശ വാദമുന്നയിച്ചു. നൊബേൽ സമ്മാനത്തിനും ട്രംപിനെ പാക്കിസ്ഥാൻ നാമനിർദേശം ചെയ്‌തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് ട്രംപെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ പഹൽഗാം
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മെഗാസ്റ്റാർ മമ്മൂട്ടി സിനിമാ സെറ്റുകളിലേക്ക്
നടന്‍ മമ്മൂട്ടി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ സെറ്റുകളിലേക്ക് തിരിച്ചെത്തുന്നു. അദ്ദേഹം കുറച്ചു കാലങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ മാസം ആദ്യത്തോടെയാണ് മമ്മൂട്ടി ഷൂട്ടിന് വീണ്ടും എത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പാട്രിയറ്റ്’ൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ പുനരാരംഭിക്കും. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് തന്നെയായിരിക്കും മഹേഷ് നാരായണന്‍ സംവിധാനം നിർവ്വഹിക്കുന്ന
ബെംഗളൂരുവിൽ സാരികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ റോഡിലിട്ട് പൊതിരെ തല്ല്; ഉടമയും സഹായിയും തല്ല് കിട്ടിയ സ്ത്രീയും അറസ്റ്റിൽ
സാരികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവിൽ സ്ത്രീയെ നടുറോഡിൽ തല്ലിച്ചതച്ച് കടയുടമ. കടയിൽ നിന്നും 61 സാരികൾ അടങ്ങിയ കെട്ടുമായി സ്ത്രീ മോഷ്ടിച്ച് കടന്നുകളഞ്ഞു എന്നാണ് ഉടമയുടെ പരാതി. 90,000 രൂപയിലേറെ എല്ലാത്തിനും കൂടി വിലയുണ്ടെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ കടയുടമയെയും സഹായിയെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹുംപമ്മ എന്ന സ്ത്രീയാണ് ഒരു കെട്ട് സാരികൾ മോഷ്ടിച്ചത്. ബെംഗളൂരുവിലെ അവന്യു റോഡിലുള്ള ‘മായ സിൽക്ക് സാരീസ്’ എന്ന കടയിലാണ് മോഷണം
കെ.ജെ.ഷൈനിനെതിരായ കേസ്; കെ.എം.ഷാജഹാന് ജാമ്യം
കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് കെ.എം.ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളും സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2 പേരുടെ ആൾജാമ്യത്തിലും 25000 രൂപയും നൽകണമെന്ന വ്യവസ്ഥകളോടെയാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്.സമാന കുറ്റകൃത്യം ചെയ്യരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് എന്നീ വ്യവസ്ഥകളും ജാമ്യ ഉത്തരവിൽ പറയുന്നു. അറസ്റ്റിൽ പോലീസ് നടപടിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കേസെടുത്ത് 3 മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട്
നവരാത്രി ആഘോഷം; സെപ്റ്റംബർ 30ന് സംസ്ഥാനത്ത് പൊതു അവധി
നവരാത്രി ആഘോഷം പ്രമാണിച്ച് കേരളത്തിൽ സെപ്റ്റംബർ 30 ന് (ചൊവ്വാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ 1, 2 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണമെന്നും ഉത്തരവിൽ ഉണ്ട്