കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഔദ്യോഗിക ഭാഷാസമിതി സംഘടിപ്പിച്ച ഹിന്ദിപ്രചാരണ പരിപാടി അലങ്കോലപ്പെടുത്തിയ 41 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്നുദിവസമായി ബെംഗളൂരുവിലെ ഹോട്ടൽ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടത്തിയ പരിപാടിയുടെ അവസാനദിവസമായിരുന്നു സംഭവം. രക്ഷണവേദികെയുടെ പ്രവർത്തകർ ആണ് പരിപാടി അലങ്കോലപ്പെടുത്തിയത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരിപാടിനടന്ന ഹാളിലേക്ക് അതിക്രമിച്ചുകയറിയത്.

മുദ്രാവാക്യംവിളിച്ച് എത്തിയ പ്രതിഷേധക്കാർ ബാനറുകൾ നശിപ്പിക്കുകയും ഫർണിച്ചറുകൾക്ക് നാശം വരുത്തുകയുംചെയ്‌തു. പോലീസെത്തി ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. അറസ്റ്റിനുശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിഷേധക്കാരെ നീക്കിയശേഷം പരിപാടി തുടർന്നു.

Related Posts