തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ
India
0 min read
8.1k

തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ

സെപ്റ്റംബർ 27, 2025
0

തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ. ചത്തീസ്ഗഡിലെ റായ്‌പുരിൽ സാധാരണക്കാരെ പോലെ വാടകവീട്ടിൽ താമസിച്ച് നിർമാണ മേഖലയിൽ ജോലി ചെയ്‌തുവരികയായിരുന്നു ഇരുവരും. ചങ്കോറഭട്ടയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ജഗ്ഗു കുർസം എന്ന രവി എന്ന രമേശ് (28), ഭാര്യ കമല കുർസം (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജഗ്ഗുവിൻ്റെ തലയ്ക്ക് എട്ട് ലക്ഷം രൂപയും കമലയ്ക്ക് അഞ്ച് ലക്ഷം രൂപയും ഇ നാം പ്രഖ്യാപിച്ചിരുന്നതായി പോലീസ്

Continue Reading
അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
0 min read
7.9k

അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു

സെപ്റ്റംബർ 27, 2025
0

കൊച്ചി അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുപ്പള്ളിത്തെരുവ് ന്യൂ അബ്ബാസ് മന്‍സിലില്‍ ഷെയ്ക്ക് അബ്ദുല്ലയുടെ മകള്‍ ഫൈഹയാണ് (21) മരിച്ചത്. എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്സി (ജിയോളജി) ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ കരയില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന റോയിസ്റ്റന്‍ രക്ഷപ്പെടുത്തി. മുഹമ്മദ് ഇര്‍ഫാന്‍ സലിം, സിന്‍സിന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളായ പത്തുപേരാണ് ഫോര്‍ട്ട് വൈപ്പിനിലെത്തിയത്. ചീനവലകളോടുചേര്‍ന്നുള്ള നടപ്പാതയുടെ അറ്റത്ത് ആര്‍എംപി കനാലിൻ്റെ മുഖപ്പില്‍ വൈകീട്ട്

Continue Reading
ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ സംഭവം, അമ്മ അറസ്റ്റിൽ
Kerala
0 min read
7.5k

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ സംഭവം, അമ്മ അറസ്റ്റിൽ

സെപ്റ്റംബർ 27, 2025
0

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസ് തമിഴ്‌നാട്ടിൽ നിന്നാണ് ശ്രീതുവിനെ പിടികൂടിയത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിൻ്റെ മൊഴിയിൽ

Continue Reading
യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കും: പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ
World
0 min read
8.5k

യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കും: പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ

സെപ്റ്റംബർ 27, 2025
0

യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. അടുത്ത വർഷം ആദ്യം പദ്ധതി പാർലമെന്റിൽ നിയമം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. യു കെയിൽ നിയമവിരുദ്ധമായി ജോലിചെയ്യുന്നവരെ പുതിയ ഡിജിറ്റൽ ഐഡി പദ്ധതി പ്രതികൂലമായി ബാധിക്കും എന്നാലും ഇത് പൗരന്മാർക്കും നിയമാനുസൃതമായി ജോലി ചെയ്യുന്നവർക്കും നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ പറഞ്ഞു. പേര്, ജനനതീയതി, ഫോട്ടോ, ദേശീയത

Continue Reading
താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം തടസപ്പെട്ടു
Kerala
0 min read
7.5k

താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം തടസപ്പെട്ടു

സെപ്റ്റംബർ 27, 2025
0

കോഴിക്കോട് താമരശേരി ചുരത്തിൻ്റെ രണ്ടാം വളവിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ചുരത്തിൻ്റെ രണ്ടാം വളവിലെ വലിയൊരു മരത്തിൻ്റെ കൊമ്പൊടിഞ്ഞു വീണത് മറ്റൊരു മരത്തിൻ്റെ കൊമ്പിലേക്കാണ്. ഈ രണ്ട് മരവും ഒടിഞ്ഞ് റോഡിലേക്ക് വീണതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്. ഫയർഫോഴ്‌സ് എത്തി മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റുകയാണ്. ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. താമരശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൻ്റെ

Continue Reading
സ്വർണ്ണവില വീണ്ടും വർദ്ധിച്ചു; പവന് 84,680 രൂപ
Kerala
0 min read
7.2k

സ്വർണ്ണവില വീണ്ടും വർദ്ധിച്ചു; പവന് 84,680 രൂപ

സെപ്റ്റംബർ 27, 2025
0

സ്വർണ്ണവില വീണ്ടും ഉയർന്നു. കേരളത്തിൽ ഗ്രാമിന് 55 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 10,585 രൂപയായാണ് വർദ്ധിച്ചത്. പവൻ്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി. 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വിലയിൽ 45 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

Continue Reading
ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി
Kerala
0 min read
8.7k

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി

സെപ്റ്റംബർ 27, 2025
0

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ

Continue Reading
ഇ.എം.എസ്ൻ്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു
Kerala
0 min read
8.5k

ഇ.എം.എസ്ൻ്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു

സെപ്റ്റംബർ 27, 2025
0

മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ മകൾ ഡോ. മാലതി ദാമോദരൻ(87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ മൂന്നരയോടെ ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് ഡോ. എ.ഡി. ദാമോദരൻ, മക്കൾ: ഹരീഷ് ദാമോദരൻ, സുമംഗല. സഹോദരങ്ങൾ: ഇ.എം. ശശി, ഇ.എം. ശ്രീധരൻ, ഇ.എം. രാധ.

Continue Reading
മലപ്പുറത്തു നിന്ന് 15 വയസ്സുകാരനെ കാണാതായി; ബാംഗ്ളൂരിൽ ട്രെയിൻ ഇറങ്ങിയതായി കണ്ടെത്തി
Karnataka
0 min read
7.5k

മലപ്പുറത്തു നിന്ന് 15 വയസ്സുകാരനെ കാണാതായി; ബാംഗ്ളൂരിൽ ട്രെയിൻ ഇറങ്ങിയതായി കണ്ടെത്തി

സെപ്റ്റംബർ 27, 2025
0

മലപ്പുറം ചമ്രവട്ടത്തുനിന്നു 15 വയസ്സുകാരനെ കാണാതായതായി പരാതി. പുതുപ്പള്ളി ചമ്രവട്ടം നമ്പ്രം സ്വദേശിയായ, നീറ്റിയാട്ടിൽ സക്കീറിൻ്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാരോട് വഴക്കിട്ടു ഇറങ്ങിയതാണ്. ബാംഗ്ളൂരിൽ യെശ്വന്ത്‌പുരത്തു ട്രെയിൻ ഇറങ്ങിയതിൻ്റെയും യെശ്വന്ത്‌പൂർ ആർ എം സി യാർഡിനടുത്തുകൂടി കുട്ടി നടന്നുപോകുന്നതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ പോലീസിനു കിട്ടിയിട്ടുണ്ട്. പോലീസും മലയാളി സന്നദ്ധപ്രവർത്തകരും കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.

Continue Reading
കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും
World
0 min read
7.2k

കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും

സെപ്റ്റംബർ 27, 2025
0

കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും പിന്നാക്ക സംവരണ പരിധി ഉയർത്താനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും. എന്നാൽ സ്വയംഭരണാവകാശത്തിലും സംസ്ഥാനപദവിയിലും ഉടൻ മറുപടി നൽകിയേക്കില്ല. പ്രതിപക്ഷം സോനം വാംഗ്ലുക്കിൻ്റെ അറസ്റ്റിൽ പ്രതിഷേധം അറിയിക്കും. എതിർ ശബ്ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. കോൺഗ്രസ്, ത്യണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ സർക്കാർ ഭയന്നുപോയെന്ന് ചൂണ്ടിക്കാട്ടി.

Continue Reading