ദുൽഖറിൻ്റെ മറ്റൊരു വാഹനം കൂടി കസ്റ്റംസ് കണ്ടെത്തി; വാഹനം കൊച്ചിയിലെ ബന്ധുവിൻ്റെ ഫ്ലാറ്റിൽ
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എസ്‍യുവി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാൻ്റെ മറ്റൊരു വാഹനം കൂടി കണ്ടെത്തി. ചുവപ്പ് നിറത്തിലുള്ള നിസാൻ പട്രോൾ വൈ 60 മോഡൽ കൊച്ചി വെണ്ണലയിലെ ബന്ധുവിൻ്റെ ഫ്ലാറ്റിൽ നിന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേ രണ്ട് വാഹനങ്ങൾ ദുൽഖറിൻ്റെ എളങ്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മറ്റു വാഹനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരയുകയായിരുന്നു. നിസാൻ പട്രോൾ വൈ 60,
എറണാകുളത്ത് എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ
എറണാകുളത്ത് എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ. എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവിന് സമീപം കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. 15.91 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കാസർഗോഡ് പൊയ്നാച്ചി ചെറുകര വീട്ടിൽ ഖലീൽ ബദുദീൻ (27), നുള്ളിപ്പാടി പിഎംഎസ് റോഡ് റിഫായ് മൻസിലിൽ എൻഎച്ച് റാബിയത്ത്, ചെങ്കള റഹ്മത്ത് നഗർ പച്ചക്കാട് വീട്ടിൽ മുഹമ്മദ് അനസ് (21), എന്നിവരാണ് പിടിയിലായത്.
എൽഡിഎഫ് മതങ്ങൾക്കൊപ്പം മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ല: ബിനോയ് വിശ്വം
എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കും എന്നാൽ മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പോസിറ്റീവായാണ് എൻഎസ്എസിൻ്റെ മാറ്റം കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘എൽഡിഎഫ് ആണ് ശരിയെന്നു ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെ. അവരെ ഞങ്ങൾ കാണുന്നത് ശത്രുക്കൾ ആയല്ല. എൻഎസ്എസിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പത്മനാഭന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നത് വരെ എൻഎസ്എസ് നിലപാട് ശരിയെന്നു പറയും’ അദ്ദേഹം പറഞ്ഞു. എന്നാൽ, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ
കെ.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മീറ്റിംഗ് നാളെ
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മീറ്റിംഗ് നാളെ (28 സെപ്റ്റംബർ 2025, ഞായറാഴ്ച) രാവിലെ 9.30ന് ശിവാജിനഗരിലുള്ള ഹോട്ടൽ ഇംപീരിയൽ പാർട്ടി ഹാളിൽവെച്ച് ചെയർമാൻ ആർ.മനോഹര കുറുപ്പിൻ്റെ അധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ടി. വി. നാരായണൻ അറിയിച്ചു.
മലപ്പുറം പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം
മലപ്പുറം കക്കാടംപൊയിൽ പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ചുളാട്ടിപ്പാറ കരിക്കാട്ട് പൊയിൽ വീട്ടിൽ മുഹമ്മദിൻ്റെ മകൻ ഷാനിദ് (20), ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധർമൻ്റെ മകൻ സൂരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കക്കാടംപൊയിലേക്ക് പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. പ്രദേശവാസികൾ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാങ്ചുക്കിനെ പാർപ്പിച്ചിരിക്കുന്നത് രാജസ്ഥാനിലെ അതിസുരക്ഷാ ജയിലിൽ
ലഡാക്ക് സംഘർഷത്തിൽ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ രാജസ്ഥാനിൽ ജോധ്‌പൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ത്രിതല സുരക്ഷ ഏർപ്പെടുത്തിരിക്കുന്ന ജയിലാണിത്. സിസിടിവി ക്യാമറകളാൽ ചുറ്റപ്പെട്ട സോളിറ്ററി സെല്ലിലാണ് വാങ്‌ചുക് ഉള്ളതെന്നാണ് വിവരം. ഇന്നലെ അറസ്റ്റിലായ ഉടൻ വാങ് ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അനുയായികളുടെ പ്രതിഷേധവും തുടർന്നുണ്ടായേക്കാവുന്ന അക്രമസംഭവങ്ങളും ഒഴിവാക്കാണ് അദ്ദേഹത്തെ ജോധ്പൂരിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. നിലവിൽ 1,400 തടവുകാരാണ് ഈ ജയിലിലുള്ളത്. കനത്ത സുരക്ഷയിൽ പ്രത്യേക വിമാനത്തിലാണ്
കർണാടക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡി.സുധീരന്
ഫെയ്മ കര്‍ണാടക (FAIMA) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്കാരിക പ്രതിഭയായ ഡി. സുധീരന് നൽകി ആദരിച്ചു. സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ നാടകം അന്തിത്തോറ്റം ബെംഗളൂരുവിലെ ജാഗ്രിതി തിയേറ്ററിൽ അരങ്ങേറിയ വേദിയിലാണ് അവാർഡ് നൽകിയത്. സിംഗപ്പൂരിലെ മലയാളി സാംസ്കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയിൽ വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള സുധീരന്, മലയാളഭാഷയെയും സംസ്കാരത്തെയും തലമുറകളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കവി, നാടകകൃത്ത്, സംവിധായകൻ, നടൻ, “കരോക്കെ ലെജൻഡ്”
നവജാതശിശുവിനെ വായില്‍ കല്ലുനിറച്ച് ചുണ്ടുകള്‍ ഒട്ടിച്ചനിലയില്‍ വനത്തിൽ ഉപേക്ഷിച്ച സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റില്‍
രാജസ്ഥാനിലെ ഭില്‍വാരയിലെ വനപ്രദേശത്ത് നവജാതശിശുവിനെ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും മുത്തച്ഛനും അറസ്റ്റില്‍. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായിരുന്നു ഇത്. ഇതിനാലാണ് കുഞ്ഞിനോട് ഇവര്‍ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ബുണ്ടിയില്‍ സമുദായ വിലക്ക് ഭയന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൈരളി കലാസമിതി ‘ഓണോത്സവം 2025’ നാളെ
കൈരളി കലാസമിതി ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ മുഖ്യാതിഥിയാകും. കെ ആർ പുരം എംഎൽഎ ബൈരതി ബസവരാജ്, എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥികളാകും. രാവിലെ നടക്കുന്ന പൂക്കള മത്സരത്തോടെ ഓണോത്സവം ആരംഭിക്കും. തുടർന്ന് ഫാൻസിഡ്രസ് മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജന വേദി എന്നിവർ അവതരിപ്പിക്കുന്ന
നവരാത്രി അവധി: മംഗളൂരു-ചെന്നൈ പ്രത്യേക തീവണ്ടി റിസര്‍വേഷന്‍ ആരംഭിച്ചു
നവരാത്രി അവധി യാത്രത്തിരക്ക് കുറയ്ക്കാനായി മംഗളൂരു സെന്‍ട്രലില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ഇന്ന് രാവിലെ മുതൽ റിസര്‍വേഷന്‍ ആരംഭിച്ചു. 29-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെൻട്രലിലെത്തും. 30-ന് ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെൻട്രലിലെത്തും. രണ്ട് എസി