എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കും എന്നാൽ മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പോസിറ്റീവായാണ് എൻഎസ്എസിൻ്റെ മാറ്റം കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘എൽഡിഎഫ് ആണ് ശരിയെന്നു ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെ. അവരെ ഞങ്ങൾ കാണുന്നത് ശത്രുക്കൾ ആയല്ല. എൻഎസ്എസിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പത്മനാഭന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നത് വരെ എൻഎസ്എസ് നിലപാട് ശരിയെന്നു പറയും’ അദ്ദേഹം പറഞ്ഞു.

എന്നാൽ, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാൻ്റെ ചിത്രം കണ്ടിട്ടില്ലെന്നും സജി ചെറിയാനോട് തന്നെ അത് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനു മറുപടി പറയേണ്ടത് സജി ചെറിയാനാണ്. എൽഡിഎഫിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Posts