സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തി​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ. റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത​ട​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2026 ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 13 വ​രെ ഏ​ഴ് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ 23,771 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​ട്ടാ​ണ് ഈ ​പി​ഴ ഈ​ടാ​ക്കി​യ​ത്.

Related Posts