ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം കണ്ടു. കർണാടക കോൺഗ്രസിലെ അധികാര തർക്കം രൂക്ഷമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുമായി ഡി.കെ.ശിവകുമാർ ചർച്ച നടത്തിയത്.
കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി എന്നാണ് റിപ്പോർട്ട്. അതേസമയം ഡി.കെ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കർണാടകയിലെ ഊർജ മന്ത്രി കെ.ജെ. ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഈ ചർച്ചയിൽ മന്ത്രി ഉന്നയിച്ചുവെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.