രാജസ്ഥാനിലെ ഭില്‍വാരയിലെ വനപ്രദേശത്ത് നവജാതശിശുവിനെ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും മുത്തച്ഛനും അറസ്റ്റില്‍. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായിരുന്നു ഇത്. ഇതിനാലാണ് കുഞ്ഞിനോട് ഇവര്‍ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

രാജസ്ഥാനിലെ ബുണ്ടിയില്‍ സമുദായ വിലക്ക് ഭയന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന്  വനപ്രദേശത്ത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related Posts