കേന്ദ്രസർക്കാർ ലഡാക്കിലെ പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും പിന്നാക്ക സംവരണ പരിധി ഉയർത്താനും തയ്യാറെന്ന് കേന്ദ്രം അറിയിച്ചേക്കും.

എന്നാൽ സ്വയംഭരണാവകാശത്തിലും സംസ്ഥാനപദവിയിലും ഉടൻ മറുപടി നൽകിയേക്കില്ല. പ്രതിപക്ഷം സോനം വാംഗ്ലുക്കിൻ്റെ അറസ്റ്റിൽ പ്രതിഷേധം അറിയിക്കും. എതിർ ശബ്ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. കോൺഗ്രസ്, ത്യണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ സർക്കാർ ഭയന്നുപോയെന്ന് ചൂണ്ടിക്കാട്ടി.

കാർഗിൽ ഡെമോക്രറ്റിക് അലയൻസ്, ലഡാക്ക് അപക്സ് ബോഡി എന്നീ സംഘടനകളുമായാണ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തുന്നത്. പ്രാരംഭ ചർച്ചയാണെന്നും തുടർഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചന നൽകി.

Related Posts