തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിൻ്റെ ലാന്‍ഡിങ് വൈകി. കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് വൈകിയത്. രാവിലെ 5.45 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് ലാന്‍ഡ് ചെയ്തത്.
രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്ന ശേഷമാണ് ലാന്‍ഡ് ചെയ്തത്.